ഹൈന്ദവ വിശ്വാസപ്രകാരം പൂർവ്വികരോടുള്ള നമ്മുടെ കടം(പിതൃ ഋണം) വീട്ടാനും പിതൃക്കളുടെ അനുഗ്രഹം നേടാനുമുള്ള കർമ്മമാണ് കർക്കിടക വാവുബലി ദിവസത്തിൽ ആചരിക്കുന്ന പിതൃ തർപ്പണം. ഇത് നമ്മുടെ ജീവിതത്തെ ഐശ്വര്യപൂർണ്ണവും മംഗളകരവുമാക്കുന്നു. രാമായണമാസമായ കർക്കിടക മാസത്തിൽ പിതൃതർപ്പണം, പിതൃപൂജ, സായൂജ്യപൂജ, അന്നദാനം എന്നിവ നടത്തുന്നതിലൂടെ പൂർവ്വികരെ സ്മരിക്കുകയും അവരുടെ അനുഗ്രഹം നേടുകയും ചെയ്യാവുന്നതാണ്.