Skip to main content

sreeramadeepam.com

Organized by Sreerama Bhaktha Mandali | In Association with Mythihasa     Organized by Sreerama Bhaktha Mandali | In Association with Mythihasa     Organized by Sreerama Bhaktha Mandali | In Association with Mythihasa     Organized by Sreerama Bhaktha Mandali | In Association with Mythihasa    

പൂജ ബുക്കിംഗ്

രാമ രഥത്തിൽ നടക്കുന്ന

വിശേഷാൽ പൂജകൾ

പിതൃപൂജ (₹1001/-) Book Now →
കാര്യസിദ്ധി പൂജ (₹1001/-) Book Now →
സർവ്വൈശ്വര്യപൂജ / ശ്രീരാമപട്ടാഭിഷേക പൂജ (₹5001/-) Book Now →
ശ്രീരാമസഹസ്രനാമാർച്ചന (₹501/-) Book Now →
സന്താനഗോപാലാർച്ചന (₹1001/-) Book Now →
മംഗല്യ പൂജ (₹1001/-) Book Now →
സ്വയംവര പട്ടു പൂജ (₹5001/-) Book Now →
സിന്ദൂരാർച്ചന (₹1501/-) Book Now →

സമർപ്പണങ്ങൾ

രഥസമർപ്പണം (₹25,000/-) Book Now →
രഥത്തിൽ പുഷ്പാലങ്കാരം (₹10,001/-) Book Now →
വിഗ്രഹത്തിലെ വസ്ത്ര-മാല സമർപ്പണം (₹5,001/-) Book Now →
അന്നദാന സമർപ്പണം (₹1000/-) Book Now →
ഗുരുദക്ഷിണ (₹5001/-) Book Now →

രാമായണമാസ കിറ്റ്

അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജിച്ച രാമായണമാസ കിറ്റ് ഭക്തിപൂർവ്വം ലഭ്യമാക്കപ്പെടുന്നതാണ്. ഇത് ശ്രീരാമചൈതന്യത്തിന്റെ അനുഗ്രഹസ്പർശമായി ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചേരുന്നതാണ്. കുടുംബക്ഷേമത്തിനും ആത്മീയ ഉന്നതിക്കും ധർമ്മചൈതന്യം നിറഞ്ഞ ജീവിതത്തിനുമായി ഭക്തജനങ്ങൾക്ക് ഇത് ഓൺലൈൻ വഴി ബുക്കിംഗ് ചെയ്യാവുന്നതാണ്.

Price :

₹1499/-

₹999/-

സമർപ്പണങ്ങൾ

രഥസമർപ്പണം (₹25,000/-) Book Now →
രഥത്തിൽ പുഷ്പാലങ്കാരം (₹10,001/-) Book Now →
വിഗ്രഹത്തിലെ വസ്ത്ര-മാല സമർപ്പണം (₹5,001/-) Book Now →
അന്നദാന സമർപ്പണം (₹1000/-) Book Now →
ഗുരുദക്ഷിണ (₹5001/-) Book Now →

പിതൃപൂജ (₹1001/-)

പിതൃപൂജയും മോക്ഷപാരായണവും

നമ്മളെ വിട്ടുപിരിഞ്ഞ മാതാപിതാക്കൾക്കും പൂർവികർക്കും നന്ദിയും കടപ്പാടും അർപ്പിക്കുന്ന ആത്മീയ കർമ്മമാണ് പിതൃപൂജ. അതോടൊപ്പം മോക്ഷപാരായണവും നടത്തുന്നത് അവരുടെ ആത്മാവിന് ശാന്തിയും, ദൈവാനുഗ്രഹവും, സദ്ഗതിയും ലഭിക്കട്ടെയെന്ന പ്രാർത്ഥനയാണ്.

പിതൃപൂജ നടത്താൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം കർക്കിടക മാസമാണ്. അതും രാമജന്മഭൂമിയിൽ നിന്നും ദീപസ്വരൂപനായി വരുന്ന, മോക്ഷദായകനായ ശ്രീരാമ പാദത്തിൽ ചെയ്യാൻ കഴിയുന്നത് അത്യുത്തമമാണ്.

ആർക്കൊക്കെ ഈ പൂജ ചെയ്യാം?

  • നിര്യാതരായ മാതാപിതാക്കൾ, മുത്തശ്ശൻ–മുത്തശ്ശി, മറ്റ് പൂർവികർ എന്നിവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർക്ക്.
  • പിതൃദോഷം മൂലം ജീവിതത്തിൽ ഉയർച്ചകൾക്ക് തടസ്സം നേരിടുന്നവർക്ക്.
  • പൂർവികരെ സ്മരിച്ച് അവരുടെ അനുഗ്രഹം പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക്.
  • കുടുംബത്തിൽ സമാധാനവും ഐക്യവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നവർക്ക്.
  • കുടുംബത്തിന്റെ ആത്മീയ ഉന്നമനത്തിനും പൂർവികരുടെ സദ്ഗതിക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും.

പിതൃപൂജയുടെ ഗുണങ്ങൾ

  • പിതൃക്കൾക്ക് ആത്മശാന്തിയും സദ്ഗതിയും ലഭിക്കുന്നു
  • പിതൃക്കളുടെ അനുഗ്രഹം കുടുംബത്തിൽ ഐക്യവും സമാധാനവും, ഐശ്വര്യവും നിറയ്ക്കുന്നു.
  • പിതൃദോഷവുമായി ബന്ധപ്പെട്ട ജീവിതതടസ്സങ്ങൾ മാറുന്നു .
  • സന്താനലബ്ധി, വിവാഹലബ്ധി, ഉദ്യോഗലബ്ധി തുടങ്ങിയ മംഗളകാര്യങ്ങൾക്ക് പിതൃക്കളുടെ അനുഗ്രഹം സഹായകരമാകുന്നു.
  • ജീവിതത്തിലെ പുരോഗതിക്കും സർവമംഗളത്തിനും പിതൃക്കളുടെ അനുഗ്രഹം പ്രധാനമാണ്.
  • കുടുംബാംഗങ്ങൾക്ക് മാനസിക ആശ്വാസവും ആത്മീയ സംതൃപ്തിയും ലഭിക്കുന്നു.
Read More

കാര്യസിദ്ധി പൂജ (₹1001/-)

ജീവിതത്തിലെ വിഘ്നങ്ങൾ മാറി, മനസ്സിലുള്ള ശുഭകാര്യങ്ങൾ വിജയകരമായി പൂർത്തിയാകാൻ ശ്രീരാമന്റെ അനുഗ്രഹം പ്രാർത്ഥിച്ച് നടത്തുന്ന വിശേഷ പൂജയാണ് കാര്യസിദ്ധി പൂജ.

രാമായണത്തിൽ അനേകം പ്രതിസന്ധികളെ അതിജീവിച്ച് തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ദൈവസ്വരൂപമാണ് ശ്രീരാമൻ. ശ്രീരാമദീപ പ്രയാണത്തിൽ, അയോദ്ധ്യയിൽ പൂജിച്ച ശ്രീരാമ വിഗ്രഹത്തിന്റെയും, ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നിന്ന് പകർന്ന ശ്രീരാമദീപത്തിന്റെയും, ശ്രീരാമ പാദുകത്തിന്റെയും സന്നിധിയിൽ നടത്തുന്ന ഈ പൂജ, ജീവിതത്തിലെ എല്ലാ ശുഭകാര്യങ്ങളും വിജയകരമായി പൂർത്തിയാകാൻ ദൈവാനുഗ്രഹം ലഭിക്കട്ടെയെന്ന പ്രാർത്ഥനയാണ്. പ്രാ ർത്ഥനയാണ്.

ആരൊക്കെയാണ് കാര്യസിദ്ധിപൂജ ചെയ്യേണ്ടത് ?

  • വ്യവസായികൾ
  • യുവതിയുവാക്കൾ
  • സംരംഭകർ
  • ഉദ്യോഗത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവർ
  • പുതിയ ഉദ്യോഗലബ്ദിക്ക് വേണ്ടി ശ്രമിക്കുന്നവർ
  • വിവാഹലബ്ധിയ്ക്ക് വേണ്ടി ശ്രമിക്കുന്നവർ
  • ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും തടസങ്ങൾ നേരിടുന്നവർ

എന്തിനാണ് കാര്യസിദ്ധിപൂജ ചെയ്യുന്നത് ?

  • പുതിയ ജോലികൾ ലഭ്യമാക്കുന്നതിന്
  • വിവാഹം, തൊഴിൽ മറ്റു പല കർമ്മ രംഗത്തെയും തടസ്സങ്ങൾ മാറ്റുന്നതിന്
  • ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങൾ മാറുന്നതിന്
  • ജീവിതത്തിലെ ഉയർച്ച കരസ്ഥമാക്കുന്നതിന്
  • സാമ്പത്തികമായ പുരോഗതി ലഭ്യമാക്കുന്നതിന്
  • വ്യവസായികമായ ഉയർച്ചയ്ക്ക് വേണ്ടി
  • പുതിയ സംരംഭകർക്ക് അനുയോജ്യം
Read More

സർവ്വൈശ്വര്യപൂജ / ശ്രീരാമപട്ടാഭിഷേക പൂജ (₹5001/-)

ശ്രീരാമന്റെ പട്ടാഭിഷേക ഭാവത്തെ സ്മരിച്ച് നടത്തുന്ന ഈ വിശേഷ പൂജ, ജീവിതത്തിൽ ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കാനായി ഭക്തർ സമർപ്പിക്കുന്നതാണ്. കുടുംബത്തിൽ സന്തോഷവും, തൊഴിൽ-വ്യാപാര പുരോഗതിയും, എല്ലാ മേഖലകളിലും മംഗളഫലങ്ങളും ലഭിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ പൂജ നടത്തുന്നത്.

ആരൊക്കെയാണ് സർവ്വൈശ്വര്യ പൂജ ചെയ്യേണ്ടത് ?

  • വ്യാവസായിക മേഖലയിൽ ഉള്ളവർ
  • വലിയ ലക്ഷ്യങ്ങൾ കാണുന്നവർ
  • മത്സര പരീക്ഷകൾ എഴുതുന്നവർ
  • കുടുംബസ്ഥൻ/ കുടുംബിനി
  • ഉദ്യോഗത്തിലെ ഉയർച്ച ആഗ്രഹിക്കുന്നവർ
  • പണം ഇൻവെസ്റ്റ് ചെയ്യുന്നവർ

എന്തിനാണ് സർവ്വൈശ്വര്യ പൂജ ചെയ്യുന്നത് ?

  • ഐശ്വര്യപൂർണ്ണവും രാജകീയവുമായ ജീവിത സാക്ഷാത്കാരത്തിന്
  • ഉദ്യോഗത്തിലെയും സാമ്പത്തികമായുമുള്ള പുരോഗതിക്ക്
  • കുടുംബപരമായ സാമ്പത്തിക വളർച്ച വേണ്ടി
  • വ്യാവസായിക സംരംഭങ്ങളുടെ ഉയർച്ച വേണ്ടി
  • മത്സരങ്ങളിലെ ഉന്നത വിജയത്തിന് വേണ്ടി
Read More

ശ്രീരാമസഹസ്രനാമാർച്ചന (₹501/-)

ഭഗവാൻ ശ്രീരാമന്റെ ആയിരം ദിവ്യനാമങ്ങൾ ഭക്തിപൂർവ്വം ജപിച്ചുകൊണ്ട് നടത്തുന്ന വിശേഷ അർച്ചനയാണ് ശ്രീരാമസഹസ്രനാമാർച്ചന. മനഃശാന്തി, ദൈവാനുഗ്രഹം, കുടുംബക്ഷേമം, ജീവിതത്തിലെ വിഘ്നങ്ങൾ നീങ്ങി സർവ്വമംഗളവും കൈവരിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ പൂജ സമർപ്പിക്കുന്നത്. നമ്മളിൽ ഉള്ള ദോഷങ്ങൾ മാറി പൂർണ്ണ സുകൃതത്തിലേക്ക് നമ്മെ എത്തിക്കുന്നതിനായാണ് ശ്രീരാമ സഹസ്രനാമാർച്ചന നടത്തുന്നത്.

ആരൊക്കെയാണ് ശ്രീരാമസഹസ്രനാമർച്ചന ചെയ്യേണ്ടത് ?

  • ശത്രുബാധാ ദോഷങ്ങൾ നേരിടുന്നവർ
  • ദുരിത ദോഷങ്ങൾ നേരിടുന്നവർ
  • ജീവിതത്തിൽ തടസ്സങ്ങൾ നേരിടുന്നവർ
  • ശുഭകരമായ ജീവിതം ആഗ്രഹിക്കുന്നവർ
  • ഗൃഹസംബന്ധിയായ ദോഷങ്ങൾ നേരിടുന്നവർ

എന്തിനാണ് ശ്രീരാമസഹസ്രനാമർച്ചന ചെയ്യുന്നത് ?

  • നേരിടുന്ന ബാധാ ദോഷങ്ങളിൽ നിന്നുള്ള മുക്തിക്കു വേണ്ടി
  • ദുരിതത്തിൽ നിന്നും കരകയറുന്നതിനു വേണ്ടി
  • ജീവിതത്തിൽ നേരിടുന്ന വിഘ്‌നങ്ങളിൽ നിന്നുള്ള മുക്തി ലഭിക്കുന്നതിന് വേണ്ടി
  • സുകൃതപൂർണ്ണമായ ജീവിതത്തിന് വേണ്ടി
  • ഐശ്വര്യപൂർണ്ണമായ കുടുംബ പുരോഗതിക്ക് വേണ്ടി
  • ക്ഷേമപൂർണ്ണമായ ജീവിതത്തിനു വേണ്ടി
  • ഗൃഹസംബന്ധിയായ ദോഷങ്ങൾ മാറുന്നതിനു വേണ്ടി
Read More

സന്താനഗോപാലാർച്ചന (₹1001/-)

സന്താനലാഭം ആഗ്രഹിക്കുന്ന ദമ്പതികൾക്കും, ഗർഭിണികളുടെ ക്ഷേമത്തിനും, മക്കളുടെ ആരോഗ്യത്തിനും, ബുദ്ധിവികാസത്തിനും, ദീർഘായുസ്സിനും, ജീവിതവിജയത്തിനുമായി ഈ വിശേഷ അർച്ചന ഭക്തിപൂർവ്വം സമർപ്പിക്കപ്പെടുന്നു. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയുകയും, കുട്ടികൾക്ക് ദൈവിക സംരക്ഷണവും അനുഗ്രഹവും ലഭിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ പൂജ നടത്തുന്നത്.

രാമായണത്തിൽ മഹർഷിമാരുടെ നേതൃത്വത്തിൽ പുത്രകാമേഷ്ടി യാഗം നടത്തിയ ശേഷമാണ് ദശരഥ മഹാരാജാവിന് ശ്രീരാമൻ ഉൾപ്പെടെയുള്ള നാല് പുത്രന്മാരുടെ ജനനം സംഭവിക്കുന്നത്. സന്താനലാഭത്തിനായുള്ള പ്രാർത്ഥനയുടെ മഹത്വം ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

ആരൊക്കെയാണ് സന്താനഗോപാലാർച്ചന ചെയ്യേണ്ടത് ?

  • സന്താനലബ്ധി ആഗ്രഹിക്കുന്നവർ
  • ഗർഭിണികൾ
  • ദമ്പതികൾ
  • മാതാപിതാക്കൾ

എന്തിനാണ് സന്താനഗോപാലാർച്ചന ചെയ്യുന്നത് ?

  • സന്താനലബ്ധിക്കു വേണ്ടി
  • ഗർഭിണികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി
  • ദമ്പതികളുടെ സന്തതി സാക്ഷാത്കാരത്തിന് വേണ്ടി
  • ശ്രേഷ്ഠ സന്തതി പരമ്പരകളുടെ vവളർച്ചയ്ക്കു വേണ്ടി
  • കുട്ടികളുടെ ദീർഘായുസ്സിന് വേണ്ടി
  • കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും ഉന്നത വിജയത്തിനും വേണ്ടി
  • മക്കളുടെ മികച്ച ഉദ്യോഗത്തിനും വളർച്ചയ്ക്കും വേണ്ടി
Read More

മംഗല്യ പൂജ (₹1001/-)

ശ്രീരാമന്റെയും സീതാദേവിയുടെയും ദിവ്യവിവാഹവും മാതൃകാപരമായ ദാമ്പത്യജീവിതവും സ്മരിച്ചുകൊണ്ട്, അവരുടെ അനുഗ്രഹം തേടി ശ്രീരാമദീപ പ്രയാണത്തിൽ നടത്തുന്ന വിശേഷ പൂജയാണ് മംഗല്യ പൂജ.

മംഗല്യ തടസ്സങ്ങൾ മാറാനും, വിവാഹയോഗം വേഗത്തിൽ സഫലമാകാനും, ആഗ്രഹിച്ച ജീവിതപങ്കാളിയെ ലഭിക്കാനും, നല്ല കുടുംബജീവിതം ആരംഭിക്കാനുമായി ഭക്തിപൂർവ്വം ഈ പൂജ സമർപ്പിക്കുന്നു. വിവാഹാലോചനകളിലെ കാലതാമസം, അനുയോജ്യമായ ബന്ധങ്ങൾ ലഭിക്കാതിരിക്കുക, അനാവശ്യ തടസ്സങ്ങൾ എന്നിവ മാറി ജീവിതത്തിൽ മംഗളകരമായ മാറ്റങ്ങൾ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ പൂജ നടത്തുന്നത്.

ആരൊക്കെയാണ് മംഗല്യപൂജ ചെയ്യേണ്ടത് ?

  • വിവാഹ തടസ്സം നേരിടുന്നവർ
  • ഉത്തമമായ പങ്കാളിയെ ആഗ്രഹിക്കുന്നവർ
  • ആഗ്രഹിക്കുന്ന പങ്കാളിയെ ആഗ്രഹിക്കുന്നവർ
  • പ്രണയിതാക്കൾ

എന്തിനാണ് മംഗല്യപൂജ ചെയ്യുന്നത് ?

  • ഉത്തമമായ പങ്കാളിയെ ലഭ്യമാകുന്നതിനു വേണ്ടി
  • മികച്ച വിവാഹ ആലോചനകൾ വരുന്നതിനുവേണ്ടി
  • വിവാഹങ്ങൾക്ക് നേരിടുന്ന തടസങ്ങൾ മാറുന്നതിനുവേണ്ടി
  • ആഗ്രഹിക്കുന്ന ദാമ്പത്യം ലഭിക്കുന്നതിന് വേണ്ടി
  • ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കുന്നതിന് വേണ്ടി
Read More

സ്വയംവര പട്ടു പൂജ (₹5001/-)

സീതാദേവിയുടെ സ്വയംവരവും ശ്രീരാമ–സീതാ ദിവ്യവിവാഹവും സ്മരിച്ചുകൊണ്ട്, അവരുടെ അനുഗ്രഹം തേടി ശ്രീരാമദീപ പ്രയാണത്തിൽ നടത്തപ്പെടുന്ന വിശേഷ പൂജയാണ് സ്വയംവര പട്ടു പൂജ.

നിശ്ചയിച്ച വിവാഹം യാതൊരു വിഘ്നങ്ങളുമില്ലാതെ മംഗളമായി നടക്കുന്നതിനും, ദാമ്പത്യജീവിതം സന്തോഷത്തോടെയും ഐക്യത്തോടെയും ആരംഭിക്കുന്നതിനും, പരസ്പര സ്നേഹവും വിശ്വാസവും സൗഭാഗ്യവും വർധിക്കുന്നതിനുമായി ഈ പൂജ ഭക്തിപൂർവ്വം സമർപ്പിക്കുന്നു. വിവാഹ ഒരുക്കങ്ങളിലെ തടസ്സങ്ങൾ മാറി, കുടുംബങ്ങളുടെ അനുഗ്രഹത്തോടെയും ശ്രീരാമ-സീതാദേവിയുടെ കൃപയോടെയും വിവാഹം മംഗളകരമായി പൂർത്തിയാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ വിശേഷ പൂജ നടത്തുന്നത്.

ആരൊക്കെയാണ് സ്വയംവര പട്ടു പൂജ ചെയ്യേണ്ടത് ?

  • വിവാഹ നിശ്ചയം കഴിഞ്ഞവർ
  • മംഗളകരമായ ദാമ്പത്യം തുടങ്ങാൻ പോകുന്നവർ
  • കുടുംബാഗങ്ങളുടെ പ്രീതിയുടെ വിവാഹം നടക്കാൻ ആഗ്രഹിക്കുന്നവർ

എന്തിനാണ് സ്വയംവര പട്ടു പൂജ ചെയ്യുന്നത് ?

  • നിശ്ചയിച്ച വിവാഹം മംഗളകരമായ നടക്കുന്നതിനായി
  • വിവാഹ ദിവസം മറ്റു തടസ്സങ്ങൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടി
  • പ്രണയവിവാഹം നടക്കുന്നതിന് വേണ്ടി
  • ആഗ്രഹിച്ച വിവാഹം മുടങ്ങിപോകാതിരിക്കാൻ
  • മംഗളകരമായ ദാമ്പത്യം തുടങ്ങുന്നതിന് വേണ്ടി
Read More

സിന്ദൂരാർച്ചന (₹1501/-)

ശ്രീരാമ–സീതാ ദിവ്യസാന്നിധ്യത്തിൽ സിന്ദൂരം സമർപ്പിച്ചുകൊണ്ട് നടത്തുന്ന വിശേഷ ആരാധനയാണ് സിന്ദൂരാർച്ചന. വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ക്ഷേമത്തിനും ദീർഘായുസ്സിനും, ദാമ്പത്യസൗഭാഗ്യത്തിനും, കുടുംബഐക്യത്തിനും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതത്തിനുമായി ഈ അർച്ചന ഭക്തിപൂർവ്വം സമർപ്പിക്കുന്നു.

ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ ദാമ്പത്യബന്ധം കൂടുതൽ ദൃഢമാകുകയും, പരസ്പര സ്നേഹവും വിശ്വാസവും വർധിക്കുകയും, കുടുംബത്തിൽ മംഗളവും ഐശ്വര്യവും നിറയട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ വിശേഷ സിന്ദൂരാർച്ചന നടത്തപ്പെടുന്നത്.

ആരൊക്കെയാണ് സിന്ദൂരാർച്ചന ചെയ്യേണ്ടത് ?

  • വിവാഹം കഴിഞ്ഞ സ്ത്രീകൾ
  • മക്കൾ ( അമ്മയുടെ പേരിൽ )

എന്തിനാണ് സിന്ദൂരാർച്ചന ചെയ്യുന്നത് ?

  • ദാമ്പത്യ ജീവിതത്തിലെ പരസ്പര ഐക്യത്തിന്
  • ഭാര്യ-ഭർത്താ ക്ഷേമത്തിനും ദീർഘായുസ്സിനും
  • ദാമ്പത്യസൗഭാഗ്യത്തിന്
  • ദീർഘസുമഗലി യോഗത്തിന്
  • സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതത്തിനു
Read More

രഥസമർപ്പണം (₹25,000/-)

ശ്രീരാമന്റെ ദിവ്യകാര്യങ്ങളിൽ പങ്കാളികളാകാനും ധർമ്മസേവയുടെ ഭാഗമാകാനും ആഗ്രഹിക്കുന്ന ഭക്തർക്കായി, ശ്രീരാമദീപപ്രയാണത്തിന്റെ പുണ്യരഥത്തിന് ഭക്തിപൂർവ്വം നടത്തുന്ന വിശിഷ്ട സേവയാണ് രഥസമർപ്പണം.

രഥസമർപ്പണം ഒരു സാധാരണ വഴിപാടല്ല; ശ്രീരാമന്റെ ദിവ്യസന്ദേശം കൂടുതൽ ഭക്തരിലേക്ക് എത്തിക്കുന്ന ഈ മഹത് സംരംഭത്തിന് ഭക്തിപൂർവ്വം നൽകുന്ന പിന്തുണയും സമർപ്പണവുമാണ്.ഈ വിശിഷ്ട സേവ കുടുംബത്തിന്റെ സർവൈശ്വര്യം, വ്യാപാര-തൊഴിൽ അഭിവൃദ്ധി, പുതിയ സംരംഭങ്ങളിലെ വിജയസാധ്യത, സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും സംരക്ഷണം, കുടുംബഐക്യം, തലമുറകളുടെ ക്ഷേമം എന്നിവ ആഗ്രഹിക്കുന്നവർക്ക് ഭക്തിപൂർവ്വം സമർപ്പിക്കാവുന്നതാണ്.

ആരൊക്കെയാണ് രഥസമർപ്പണം ചെയ്യേണ്ടത് ?

  • വ്യവസായം / സംരംഭങ്ങൾ നടത്തുന്നവർ
  • കുടുംബത്തിന്റെ സർവ്വൈശ്വര്യം ആഗ്രഹിക്കുന്നവർ
  • തൊഴിൽ - വ്യാപാര അഭിവൃദ്ധി ആഗ്രഹിക്കുന്നവർ
  • ശ്രീരാമ ഭക്തർ

എന്തിനാണ് രഥസമർപ്പണം ചെയ്യുന്നത് ?

  • ശ്രീരാമസേവ ആഗ്രഹിക്കുന്നവർ
  • സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി
  • വ്യാപാര തൊഴിൽ മേഖലയിലെ ഉയർച്ചയ്ക്ക് വേണ്ടി
  • പുതിയ സംരംഭങ്ങളിൽ വിജയത്തിന് വേണ്ടി
  • കുടുംബ ഐക്യത്തിന് വേണ്ടി
Read More

രഥത്തിൽ പുഷ്പാലങ്കാരം (₹10,001/-)

സുഗന്ധപുഷ്പങ്ങളാൽ ശ്രീരാമനെ അലങ്കരിച്ച് ഭക്തിപൂർവ്വം സമർപ്പിക്കുന്ന വിശിഷ്ട സേവയാണ് പുഷ്പാലങ്കാരം. പുഷ്പങ്ങളുടെ പരിശുദ്ധിയും സൗന്ദര്യവും സുഗന്ധവും ഭഗവാനോടുള്ള ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായാണ് സനാതന ധർമ്മത്തിൽ കണക്കാക്കപ്പെടുന്നത്. ശ്രീരാമന്റെ വിഗ്രഹം വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങളാൽ അലങ്കരിച്ച് നടത്തുന്ന ഈ സേവ, ഭക്തന്റെ സ്നേഹവും ആദരവും കൃതജ്ഞതയും ദൈവസന്നിധിയിൽ അർപ്പിക്കുന്ന അതിമംഗളകരമായ ആരാധനയാണ്.

ആരൊക്കെയാണ് രഥത്തിൽ പുഷ്‌പാലങ്കാരം സമർപ്പിക്കേണ്ടത് ?

  • ശ്രീരാമ സേവകർ
  • വിദ്യാർത്ഥികൾ
  • മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ
  • ഗൃഹനാഥൻ/ഗൃഹനാഥ

എന്തിനാണ് രഥത്തിൽ പുഷ്പപാലങ്കാരം ചെയ്യേണ്ടത് ?

  • കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർ
  • പരീക്ഷകളിൽ ഉന്നത വിജയത്തിന്
  • കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി
  • കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി
  • കുട്ടികളുടെ നല്ല ഭാവിയ്ക്കു വേണ്ടി
Read More

വിഗ്രഹത്തിലെ വസ്ത്ര–മാല സമർപ്പണം (₹5001/-)

ശ്രീരാമ പട്ടാഭിഷേക വിഗ്രഹത്തിന് പുതിയ വസ്ത്രവും പുഷ്പമാലയും ഭക്തിപൂർവ്വം സമർപ്പിക്കുന്ന വിശിഷ്ട സേവയാണ് വസ്ത്ര–മാല സമർപ്പണം. ദേവതയ്ക്ക് വസ്ത്രം സമർപ്പിക്കുന്നത് ആദരവിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായും, പുഷ്പമാല അർപ്പിക്കുന്നത് ഭക്തിയുടെയും സ്നേഹത്തിന്റെയും പ്രകടനമായും സനാതന ധർമ്മത്തിൽ കണക്കാക്കപ്പെടുന്നു. ശ്രീരാമനെ രാജാധിരാജനായി ആരാധിക്കുന്ന ഈ സേവ, ഭക്തന്റെ ജീവിതത്തിൽ മംഗളവും ദൈവാനുഗ്രഹവും നിറയട്ടെയെന്ന പ്രാർത്ഥനയോടെയാണ് നടത്തപ്പെടുന്നത്.

ആരൊക്കെയാണ് വിഗ്രഹത്തിലെ വസ്ത്ര–മാല സമർപ്പണം ചെയ്യേണ്ടത് ?

  • സംരംഭകർ
  • ഉന്നത ഉദ്യോഗസ്ഥർ
  • നേതൃത്വത്തിൽ ഇരിക്കുന്നവർ

എന്തിനാണ് വിഗ്രഹത്തിലെ വസ്ത്ര–മാല സമർപ്പണം ചെയ്യുന്നത് ?

  • സാമ്പത്തികമായ വളർച്ച ആഗ്രഹിക്കുന്നവർക്ക് വേണ്ടി
  • ആഗ്രഹസഫലീകരണത്തിന്
  • കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കുന്നതിന്
  • ഉയർന്ന പദവികൾ ലഭിക്കുന്നതിന്
  • സംരംഭങ്ങൾ വളരുന്നതിന്
Read More

അന്നപ്രസാദ സമർപ്പണം (₹1000/-)

സനാതന ധർമ്മത്തിൽ ഏറ്റവും ശ്രേഷ്ഠമായ സമർപ്പണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് അന്നപ്രസാദ സമർപ്പണം. വിശപ്പകറ്റുക എന്നത് ജീവകാരുണ്യത്തിന്റെ പരമോന്നത രൂപമാണെന്നും, അന്നം സമർപ്പണം ചെയ്യുന്നത് ഭഗവാനെ നേരിട്ട് സേവിക്കുന്നതിന് തുല്യമാണെന്നും ശാസ്ത്രങ്ങൾ ഉപദേശിക്കുന്നു. ശ്രീരാമദീപപ്രയാണത്തിന്റെ ഭാഗമായി ഭക്തജനങ്ങൾക്കും അർഹരായവർക്കും ഭക്തിപൂർവ്വം അന്നം വിതരണം ചെയ്യുന്ന വിശിഷ്ട സേവയാണ് അന്നപ്രസാദ സമർപ്പണം.

ആരൊക്കെയാണ് അന്നപ്രസാദ സമർപ്പണം നടത്തേണ്ടത് ?

  • ഗൃഹസ്ഥർ
  • മക്കളുടെ ഐശ്വര്യപൂർണ്ണമായ ഭാവി ആഗ്രഹിക്കുന്നവർ
  • പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ

എന്തിനാണ് അന്നപ്രസാദ സമർപ്പണം ചെയ്യുന്നത് ?

  • കുടുംബത്തിന്റെ പരിപൂർണ്ണമായ ഐശ്വര്യത്തിനും ക്ഷേമത്തിനും
  • അന്നപൂർണ ദേവിയുടെ കടാക്ഷത്തിന് വേണ്ടി
  • സമ്പൽ സമൃദ്ധമായ ജീവിതത്തിനു വേണ്ടി
Read More

ഗുരുദക്ഷിണ (₹5001/-)

ശ്രീരാമന്റെ ജീവിതത്തിലെ മഹത്തായ ഗുണങ്ങളിൽ ഒന്നായിരുന്നു ഗുരുഭക്തി. ഗുരുവായ മഹർഷി വസിഷ്ഠന്റെയും മഹർഷി വിശ്വാമിത്രന്റെയും മാർഗ്ഗദർശനം വിനയത്തോടെയും പൂർണ്ണ അനുസരണയോടെയും സ്വീകരിച്ച ശ്രീരാമൻ, ഗുരുവിനെ ദൈവതുല്യനായി ആദരിക്കേണ്ടതിന്റെ മാതൃക ലോകത്തിന് നൽകി. ആ ഗുരുപരമ്പരയോടുള്ള കൃതജ്ഞതയും ആദരവും പ്രകടിപ്പിക്കുന്ന വിശിഷ്ട സമർപ്പണമാണ് ഗുരുദക്ഷിണ.

ശ്രീരാമദീപപ്രയാണത്തിന്റെ ഭാഗമായി സമർപ്പിക്കുന്ന ഗുരുദക്ഷിണ, ശ്രീരാമഭക്തിയുടെയും ധർമ്മപ്രചരണത്തിന്റെയും ആത്മീയ പ്രവർത്തനങ്ങൾക്ക് ഭക്തിപൂർവ്വം നൽകുന്ന പിന്തുണയാണ്. ഗുരുവിനോടുള്ള ആദരവും ശ്രീരാമനോടുള്ള ഭക്തിയും ഒരുപോലെ സമർപ്പിക്കുന്ന ഈ സേവ, ധർമ്മസംരക്ഷണ യജ്ഞത്തിൽ പങ്കാളിയാകാനുള്ള പുണ്യാവസരമായും കണക്കാക്കപ്പെടുന്നു.

ആരൊക്കെയാണ് ഗുരുദക്ഷിണ ചെയ്യേണ്ടത് ?

  • ഉദ്യോഗ തടസ്സം നേരിടുന്നവർ
  • സാമ്പത്തികമായ തടസ്സങ്ങൾ നേരിടുന്നവർ
  • ഗുരു പ്രീതി വേണമെന്ന് ആഗ്രഹിക്കുന്നവർ

എന്തിനാണ് ഗുരുദക്ഷിണ ചെയ്യുന്നത് ?

  • ഗുരുക്കന്മാരുടെ പ്രീതി നേടുന്നതിന്
  • ഉദ്യോഗലബ്ധിക്ക് വേണ്ടി
  • സാമ്പത്തികമായ വളർച്ചയ്ക്ക് വേണ്ടി
  • ഐശ്വര്യപൂർണ്ണമായ വളർച്ചയ്ക്ക് വേണ്ടി
Read More

ജൂലൈ 18-ന്

രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി

ജൂലൈ 17-ന്

രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം

ജൂലൈ 15-ന്

രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം

ജൂലൈ 1-ന്

പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.

Complete Your Booking